വീട്ടമ്മയേയും കാമുകനേയും പൊക്കാനെത്തി അകത്തായ സലീംരാജ്.

കോഴിക്കോട്: സലീംരാജിനെ ഒരു കോടതിക്കും പോലീസിനും വിട്ടുകൊടുക്കാതെ പൊന്നുപോലെ സംരക്ഷിച്ച സര്‍ക്കാരിന് കോഴിക്കോട്ട് ഇയാളുടെ രക്ഷക്കെത്താനായില്ല. കരുനാഗപ്പള്ളി സ്വദേശിനിയായ വീട്ടമ്മയെയും കാമുകനെയും പൊക്കാനെത്തിയ സലീംരാജും ക്വട്ടേഷന്‍സംഘവും കളിച്ച സൂപ്പര്‍ പോലീസ് കളിയില്‍ നാട്ടുകാരിടപെട്ടതോടെ പണിപാളുകയായിരുന്നു.

സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ. ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലത്ത് നിന്ന് കാണാതായ റഷീദ എന്ന സത്രീയെയും കാമുകനായ പ്രസന്നനും കോഴിക്കോട് കാരാപറമ്പില്‍ വീട് പണയത്തിനെടുത്ത് താമസിക്കുകയായിരുന്നു. ഈ വിവരം സൈബര്‍പോലീസിന്റെ സഹായത്തോടെ മനസ്സിലാക്കായ സലീംരാജ് ഇവരെ പിടികൂടാനായി കോഴിക്കോട്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് വേങ്ങേരി ബൈപ്പാസില്‍ വച്ച് ഇവര്‍ പ്രസന്നന്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇത് കണ്ട നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടു. ഇതിനിടെ സോളാര്‍കേസിലെ വിവാദനായകനായ സലീംരാജാണ് ഇതെന്ന് തിരച്ചറഞ്ഞതോടെ ഡിവൈഎഫ്‌ഐ പ്രവര്‍്ത്തകര്‍ ഇവരെ തടഞ്ഞുവെച്ചു. പിന്നീട് പോലീസെത്തി മധ്യസ്ഥത്തിന് ശ്രമിച്ചെങ്ങിലും ജനങ്ങള്‍ വഴങ്ങിയില്ല. പ്രദീപ്കുമാര്‍ എംഎല്‍എ ഇടപെട്ടാണ് ഇവരെ ഇവിടെനിന്ന് കൊണ്ടുപോകാന്‍ നാട്ടുകാരനുവദിച്ചത്.

പുറത്തുനടന്ന സംഭവമൊന്നുമറിയാതെ വാടകവീട്ടില്‍ കഴിയുകയായിരുന്ന റഷീദയെ പോലീസ് പിന്നീട് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഭര്‍തൃമതിയായ റഷീദ മുന്ന് കുട്ടികളുടെ അമ്മയാണ് മൂത്തയാള്‍ എല്‍ഡിക്ലര്‍ക്കും രണ്ടാമത്തെ മകന്‍ ഗള്‍ഫിലുമാണ്.

സലീംരാജിനെ സ്റ്റേഷനിലും വിഐപി പരിഗണനയാണ് ലഭിച്ചെതൊന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top