Section

malabari-logo-mobile

വീടിനുമുകളില്‍ തെങ്ങ് വീണ് 5 പേര്‍ക്ക് പരിക്ക്

HIGHLIGHTS : തിരൂരങ്ങാടി: വീടിനുമുകളില്‍ തെങ്ങ് വീണ് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

തിരൂരങ്ങാടി: വീടിനുമുകളില്‍ തെങ്ങ് വീണ് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചു പേര്‍ക്ക് പരിക്കേറ്റു. വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. . കക്കാട് കിഴക്കെപുരക്കല്‍ ഷാജിബാബുവിന്റെ വീടാണ് തകര്‍ന്നത്. പരിക്കേറ്റ ഷാജി(45), ഭാര്യ രാധാമണി (40), മക്കളായ അജീഷ്(23),അനുഷ (21), അനുഷയുടെ മകന്‍ വിഷ്ണു(3) എന്നിവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രാധാമണിയുടെയും വിഷ്ണുവിന്റെയും പരിക്ക് സാരമുള്ളതാണ്.

ശനിയാഴ്ച രാത്രി 11 ഓടെയാണ് അപകടം. വീടിനടുത്തുണ്ടായിരുന്ന പന തെങ്ങിനുമേല്‍ വീഴുകയും തെങ്ങ് വീടിനിമേല്‍ പതിക്കുകയായിരുന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!