റിയാദില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ തിരൂരങ്ങാടി സ്വദേശി മരിച്ചു.

തിരൂരങ്ങാടി: റിയാദില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. തിരൂരങ്ങാടി താഴെചിന മണിത്തൊടി കുഞ്ഞിന്റെ മകന്‍ ജാഫര്‍ (28) ആണ് മരിച്ചത്. ജാഫര്‍ ഓടിച്ചിരുന്ന മിനി ക്രെയിന്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. ശനിയാഴ്ച പകല്‍ സംഭവിച്ച അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ജാഫര്‍ ഞായറാഴ്ച രാവിലെയാണ് മരിച്ചത്.

ഉമ്മ പാത്തുമ്മ , ഭാര്യ നസീമ, മക്കള്‍ റിന്‍ഷ,അര്‍ഷദ് മൃതദേഹം റിയാദില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അിറയിച്ചു.

 

 

Share news
error: Content is protected !!
Scroll to Top