താനൂര്‍: താനൂര്‍ ഫിഷിങ് ഹാര്‍ബറിന്റെ നിര്‍മാണോദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍. താനൂര്‍ കോര്മാന് കടപ്പുറം സ്വദേശി മുഹയുദ്ധീന്‍ (35)ആണ് പോലീസ് പിടിയിലായത്.
ഇന്ന് വൈകീട്ട് 4 മണിയോടെ മുഖ്യമന്ത്രി ഉദ്ഘാടനം നടക്കുന്ന വേദിയിലേക്ക് താനൂര്‍ ജങ്ഷനില്‍ നിന്ന് തുറന്ന ജീപ്പില്‍ സഞ്ചരിക്കവെയാണ് യുവാവിന്റെ പരാക്രമം ഉ്ണ്ടായത്. ജനക്കൂട്ടത്തിനിടയില്‍ നിന്ന് ജീപ്പിലേക്ക് ഇരച്ച് കയറി വന്ന ഇയാളെ മുഖ്യമന്ത്രിയുടെ ഗണ്മാന് തടയുകയായിരുന്നു. ഇതോടെ ഇയാള്‍ ഗണ്മേന് നേരെ തിരിഞ്ഞു. ഇതെ തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിന്നീട് പോലീസ് ഇയാളെ വൈദ്യപരിശോധനയ്ക്കായി തിരൂര്‍ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി.
കനത്ത സുരക്ഷാ ക്രമീകരണങ്ങളുള്ള മുഖ്യമന്ത്രിയുടെ അരികിലേക്ക് ഇയാള്‍ എത്തിയത് ആശങ്കപരത്തി. ഈ സുരക്ഷാ പാളിച്ചയെ കുറിച്ച്് അന്വേഷണമുണ്ടാകുമെന്നാണ് സൂചന.




