പരപ്പനങ്ങാടി: കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടി, കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസ്സോസിയേഷന് സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ചെറുകഥാമത്സരത്തില്‍ തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ശിശുരോഗവിദഗ്ധന് ഡോ. എം ഷാജഹാന് ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം ഏ കെ ജി ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് ഡോ. പുതുശ്ശേരി രാമചന്ദ്രന് അവാര്‍ഡ് സമ്മാനിച്ചു. അയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്ക്കാരം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



