Section

malabari-logo-mobile

വിവാഹ വാഗ്ദാനം നല്‍കിയ ശേഷമുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ല; സുപ്രീം കോടതി

HIGHLIGHTS : ദില്ലി : വിവാഹ വാഗ്ദാനം നല്‍കിയ ശേഷമുള്ള ലൈംഗിംഗ ബന്ധം ബലാത്സംഗമായി

ദില്ലി : വിവാഹ വാഗ്ദാനം നല്‍കിയ ശേഷമുള്ള ലൈംഗിംഗ ബന്ധം ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന കേസില്‍ വിചാരണക്കിടെയാണ് സുപ്രീം കോടതിയുടെ ഈ നിര്‍ണ്ണായക വിധി.

വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന യുവതിയുമായി ഉഭയസമ്മത പ്രകാരം ലെംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഏതെങ്കിലും സാഹചര്യത്തില്‍ ഈ വിവാഹം നടക്കില്ലെങ്കില്‍ പോലും ഇക്കാര്യത്തില്‍ മറിച്ചൊരു തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. 19 വയസ്സുള്ള പെണ്‍കുട്ടിയുടെ കേസിലാണ് കോടതി വിധി.

sameeksha-malabarinews

അതേ സമയം വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനത്തെ പരസ്പര സമ്മതത്തേടെയുള്ള ബന്ധമായി മാത്രമേ കാണാന്‍ കഴിയൂ എന്നും ബലാത്സംഗം എന്ന് പറയുന്നത് യുവതിയെ അവരുടെ സ്വകാര്യതയില്‍ അനുവാദമില്ലാതെ കടന്നുകയറി ജീവിതം തകര്‍ക്കുന്ന പ്രവര്‍ത്തിയാണെന്നും ഇത് ഒരു യുവതിയോട് മാത്രമല്ല സമൂഹത്തോട് ചെയ്യുന്ന അനീതിയാണെന്നും കോടതി ചൂണ്ടി കാട്ടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!