മമ്മുട്ടിയും പ്രിഥ്വിരാജും നയന്‍താരയും ഒന്നിക്കുന്നു: കുഞ്ഞാലിമരക്കാരിനായി

മലയാളത്തിന്റെ വന്‍ താരങ്ങള്‍ ഒരു ചരിത്രസിനിമക്കായി ഒന്നിക്കുന്നു. 

വൈദേശികാധിപത്യത്തിനെതിരെ പോരാടിയ മലബാറിലെ പോരാളികളുടെ പടനായകന്‍ കുഞ്ഞാലിമരക്കാരുടെ ജീവതകഥ സിനിമയാകുമ്പോള്‍ അതിനായി വന്‍ ഒരുക്കങ്ങളാണ് നടക്കുന്നത്.

പ്രിഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ് സിനിമ നിര്‍മിക്കുന്ന കൂഞ്ഞാലിമരക്കാരിന് 25 കോടി രൂപയാണ്ചി ലവ് പ്രതീക്ഷിക്കുന്നത്.. ടൈറ്റില്‍ റോളില്‍ മമ്മുട്ടിയെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. പ്രിഥ്വീരാജും ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നുണ്ട്.. മലയാളത്തിലെ ശ്രദ്ധേയനായ യുവസവിധായകന്‍ അമല്‍നീരദാണ് ച്ിത്രം സംവിധാനം ചെയ്യുക.. ശങ്കര്‍ രാമകൃഷനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഇദ്ദേഹമായിരുന്നു ഓഗസ്റ്റ് സിനിമയുടെ ആദ്യ ചിത്രമായ ഉറുമിയുടെയും തിരക്കഥ രചിച്ചത്.

പ്രിഥ്വിരാജ്, സന്തോഷ്ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം ഡിസംബറില്‍ ചിത്രീകരണം തുടങ്ങും.
ഇതേ ടീം ഒരുക്കുന്ന അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന മെഗാ ച്ിത്രത്തിന്റെ ചിത്രീകരണം തത്കാലം മാറ്റിവച്ച് കുഞ്ഞാലിമരക്കാര്‍ ആദ്യം പൂര്‍്ത്തീകരിക്കാനാണ് പ്ലാനിങ്ങ്.

 

 

Share news
error: Content is protected !!
Scroll to Top