Section

malabari-logo-mobile

വിവാദങ്ങള്‍ക്കിടെ മോഡി ഇന്ന് കേരളത്തില്‍

HIGHLIGHTS : കൊല്ലം: വിവാദങ്ങക്കിടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി

കൊല്ലം: വിവാദങ്ങക്കിടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തുന്നു. ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മമീമാംസ പരിഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് മോഡിയെത്തുന്നത്.

മോഡിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകീട്ട് നാലുമണിയോടെ പ്രത്യേക വിമാനത്തിലാണ് മോഡി തിരുവനന്തപുരത്തെത്തുക. അവിടെനിന്ന് കാര്‍ മാര്‍ഗം ശിവഗിരിയിലേക്ക് പോകും. പിന്നീട് ശാരാദാമഠവും മഹാസമാധിയും അദേഹം സന്ദര്‍ശിക്കും. വൈകീട്ട് 7 മണിയോടെ അദേഹം തിരിച്ചുപോകും.

sameeksha-malabarinews

അതെ സമയം മോഡി പങ്കെടുക്കുന്നതിനാല്‍ പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് പ്രകതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അറിയിച്ചിരുന്നു.

എന്നാല്‍ മോഡിയുടെ സന്ദര്‍ശനത്തിന് എന്‍എസ്എസും എസ്എന്‍ഡിപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!