Section

malabari-logo-mobile

റെക്കോര്‍ഡ് ഭേദിച്ച് എസ്എസ്എല്‍സി ഫലം; 94.17 ശതമാനം വിജയം

HIGHLIGHTS : തിരു: ഇത്തവണത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. നിലവിലെ റിക്കോര്‍ഡുകള്‍ ഭേദിച്ച് 94.17 ശതമാനം വിജയമാണ് ഇത്തവണത്തെ വിജയശതമാനം.

തിരു: ഇത്തവണത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. നിലവിലെ റിക്കോര്‍ഡുകള്‍ ഭേദിച്ച് 94.17 ശതമാനം വിജയമാണ് ഇത്തവണത്തെ വിജയശതമാനം. വിദ്യഭ്യാസ മന്ത്രി അബ്ദുറബ്ബാണ് എസ്എസ്എല്‍സി ഫല പ്രഖ്യാപനം നടത്തിയത്. 4.75 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. മോഡറേഷന്‍ ഇല്ലാതെയാണ് ഇത്തവണയും ഫലപ്രഖ്യാപനം നടത്തിയത്. 44016 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കി.

കോട്ടയം ജില്ലയാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. 97.74 ശതമാനം ആണ് കോട്ടയം നേടിയത്. 87.99 ശതമാനം കുട്ടികള്‍ വിജയിച്ച പാലക്കാടാണ് ഏറ്റവും കുറവ് വിജയശതമാനം. 10073 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് തിരൂര്‍ വിദ്യഭ്യാസ ജില്ലയാണ്.

sameeksha-malabarinews

861 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 274 സര്‍ക്കാര്‍ സ്‌കൂളുകളും, 327 എയ്ഡഡ് സ്‌കൂളുകളും, 260 അണ്‍ എയ്ഡഡ് സ്‌കൂളുകളും 100 % വിജയം നേടി.

കിഞ്ഞ വര്‍ഷം 93.64 ആയിരുന്നു വിജയശതമാനം. ഇത്തവണ വിജയശതമാനത്തില്‍ 0.53 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

 

സര്‍ട്ടിഫിക്കറ്റുകള്‍ മെയ് 15 മുതല്‍ വിതരണം ചെയ്യും. സേ പരീക്ഷ മേയ് 13 മുതല്‍ 18 വരെ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!