കവിയൂര്‍ പൊന്നമ്മക്ക് കലാരത്‌ന പുരസ്‌കാരം

പത്തനംതിട്ട : മലയാള ഫലിത സാഹിത്യകാരന്‍ ഇ.വി. കൃഷ്ണപ്പിള്ളയുടെ സ്മരണാര്‍ഥം അടൂര്‍ ഇ.വി കലാമണ്ഡലം ഏര്‍പ്പെടുത്തിയ പ്രഥമ കലാരത്‌നാ അവാര്‍ഡിന് നടി കവിയൂര്‍ പൊന്നമ്മ അര്‍ഹയായി. മലയാള നാടക സിനിമാ രംഗത്തെ സമഗ്ര സംഭാവന വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10,001 രൂപയും പ്രശസ്തി പത്രവും ഉമാ മഹേശ്വര രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. 30 ന് അടൂര്‍ ഗീതം ഓഡിറ്റോറിയത്തില്‍ മന്ത്രി അടൂര്‍ പ്രകാശ് അവാര്‍ഡ് സമ്മാനിക്കും.

Share news
error: Content is protected !!
Scroll to Top