പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ റെയ്ഡ് ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്തു


കണ്ണൂര്‍ :കണ്ണൂര്‍ മയ്യിലെ പോപ്പലുര്‍ ഫ്രണ്ട്- എസ്ഡിപിഐ പരശീലനകേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി ബോംബുകളും ആയുധങ്ങളും കണ്ടെത്തി.. ഇവിടെയുണ്ടായിരുന്ന 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ഇറാനിലേക്ക് പോകാനുള്ള തിരച്ചറിയില്‍ കാര്‍ഡും കണ്ടെടുത്തിട്ടുണ്ട്..

ആയുധങ്ങള്‍ക്കു പുറമെ മരത്തില്‍ നിര്‍മിച്ച മനുഷ്യരൂപവും കിട്ടിയിട്ടുണ്ട്. ആളുകളെ വെട്ടുന്നതിനുള്ള പരിശീലനത്തിനാണ് ഇതെന്നാണ് പോലീസിന്റെ നിഗമനം.. നിരവധി ലഘുലേഖകളും പിടിച്ചെടുത്തി്ട്ടുണ്ട്.. ഈ ലഘുലേഖയില്‍ രാഷ്്ട്രീയ നേതാക്കുളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്. കണ്ണുര്‍ നാറാത്തുള്ള തണല്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തേത്. തണല്‍ ട്രസ്റ്റ് പോപ്പുലര്‍ഫ്രണ്ടുമായി ബന്ധമുള്ളതാണ്.

അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ബുധനാഴ്ച ഇന്റലിജെന്‍സ് വിഭാഗം ചോദ്യം ചെയ്യും.

Share news
error: Content is protected !!
Scroll to Top