വില മാറിക്കൊണ്ട് അങ്ങനെ….

വില മാറിക്കൊണ്ട് അങ്ങനെ….


പി ഇ ഉഷ

 

 

 

2 പൈ ആര്‍ വൃത്ത പരിധി

നിര്‍ണയിക്കാനുള്ള സൂത്രവാക്യം
പൈയുടെ വില നിശ്ചിതം
മൂന്നേ പോയിന്റ് ഒന്ന് നാല്
2 അറിയാമല്ലോ ഒരു മാറ്റവുമില്ല
പിന്നെ ഇ ആര്‍ ആണ് മാറുന്നത്
ആരം അത് മാറാവുന്നതാണ്

ആര്‍, ആരെയാണ് കെട്ടിയിടുന്നത്
എന്നതനുസരിച് മാറുമെന്നാണോ?
പരിധിയില്‍ കറങ്ങുക എന്നത്

ഒരു കല തന്നെയാണ്

കുഞ്ഞിമാള് പശു മുതലിങ്ങോട്ട്
പലരും പയറ്റിയതാണ്
തെളിഞ്ഞിട്ടില്ല എങ്കിലും
റൗക്ക ഇട്ട ഒരമ്മുമ്മ മുതല്‍
പലരും നിനവില്‍ വരുന്നു
മഞ്ജു വാരിയര്‍ വരെ
എല്ലാരും പയറ്റുന്നു
തെളിയുന്നില്ല എന്നെ പറയാനാവു
ഇ ആര്‍ ന്റെ ഒരു കാര്യം ഇങ്ങനെ
വില മാറിക്കൊണ്ട് അങ്ങനെ…

Share news
error: Content is protected !!
Scroll to Top