Section

malabari-logo-mobile

വഴുതനങ്ങ പച്ചടി

HIGHLIGHTS : വയലറ്റ് വഴുതനങ്ങ - അരകിലോ മുളകുപൊടി - ഒരു ടീസ്പൂണ്‍ മഞ്ഞള്‍പെടി - അര ടീസ്പൂണ്‍

വഴുതനങ്ങ പച്ചടി
വയലറ്റ് വഴുതനങ്ങ – അരകിലോ
മുളകുപൊടി – ഒരു ടീസ്പൂണ്‍
മഞ്ഞള്‍പെടി – അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
കട്ടതൈര് – രണ്ടര കപ്പ്
പഞ്ചസാര – അര ടീസ്പൂണ്‍
എണ്ണ – രണ്ട് ടീസ്പൂണ്‍
ജീരകം – ഒരു ചെറിയ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്- ഒരു ടേബിള്‍ സ്പൂണ്‍
മുളകുപൊടി – കാല്‍ ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം:

sameeksha-malabarinews

കത്തിരിക്ക(വഴുതനങ്ങ) കനം കുറച്ച് വട്ടത്തില്‍ അരിഞ്ഞ് രണ്ടാമത്തെ ചേരുവ പുരട്ടി അരമണിക്കൂര്‍ വെക്കുക. ഇതില്‍ നിന്ന് വെള്ളം വാര്‍ന്നു തുടങ്ങുമ്പോള്‍ ചൂടായ എണ്ണയില്‍ വറുത്ത് കോരണം. തൈര് പഞ്ചസാരയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. എണ്ണ ചൂടാക്കി ജീരകവും വെളുത്തുള്ളിയും വഴറ്റിയശേഷം മുളകുപൊടിയും ചേര്‍ത്ത് വഴറ്റുക. ഒരു പരന്ന പാത്രത്തില്‍ കത്തിരിക്ക നിരത്തി, മുകളില്‍ തൈര് ഒഴിച്ച് അതിനുമീതെ വഴറ്റിയത് അങ്ങിങ്ങായി വിതറുക. 10 മിനിറ്റ് അടച്ച് വെച്ച ശേഷം ഉപയോഗിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!