അമേരിക്കയില്‍ മാതൃദിന പരേഡിനിടയില്‍ ഉണ്ടായ വെടിവെപ്പില്‍ 19 പേര്‍ക്ക് പരിക്ക്

വാഷിംഗ് ടണ്‍: അമേരിക്കയില്‍ മാതൃദിനത്തിനോടനുബന്ധിച്ചുണ്ടായ പരേഡില്‍ 19 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.

3 അജ്ഞാതരാണ് ആള്‍കൂട്ടത്തിനിടയില്‍ നിന്ന് യാതൊരു പ്രകോപനവുമില്ലാതെ വെടിവെപ്പ് നടത്തിയത്. പരിഭ്രാന്തരായ ജനങ്ങള്‍ ചിതറി ഓടിയതോടെ ആയുധധാരികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്കായുള്ള അനേ്വഷണം ആരംഭിച്ചു.

അതെസമയം അമേരിക്കയില്‍ അടിക്കടി ഉണ്ടായികൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളില്‍ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.

Share news
error: Content is protected !!
Scroll to Top