Section

malabari-logo-mobile

മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷ പഴയ രീതിയില്‍ നടത്താമെന്ന് സുപ്രീംകോടതി

HIGHLIGHTS : ദില്ലി: ഈ വര്‍ത്തെ മെഡിക്കല്‍ പിജി പ്രവേശന പരീക്ഷ

ദില്ലി: ഈ വര്‍ത്തെ മെഡിക്കല്‍ പിജി പ്രവേശന പരീക്ഷ പഴയ രീതിയില്‍ തന്നെ നടത്താമെന്ന് സുപ്രീംകോടതി. ഏകീകൃത പൊതുപ്രവേശന പരീക്ഷാ സംവിധാനം ഇത്തവണയില്ല. സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളെജുകള്‍ നടത്തിയ പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാം. മെഡിക്കല്‍ ഡെന്റല്‍ പിജി പ്രവേസനത്തിനാണ് ഇത് ബാധകമാവുക.

ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് സുപ്രീംകോടതി വിധിയോടെ അനിശ്ചിതത്വമാണ് ഒഴിവായിരിക്കുന്നത്.

പ്രവേശന പരീക്ഷ സംബന്ധിച്ചുള്ള അന്തിമ വിധി ജൂലൈ രണ്ടിന് പു
റപ്പെടുവിക്കുമെന്നും അത്ുവരെ ഇടക്കാല ഉത്തരവിന് കലാവധിയുണ്ടെന്നും സുപ്രീംകോടതി വിധി പ്രസ്താവത്തില്‍ പറയുന്നു.

sameeksha-malabarinews

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടുവച്ച ഏകീകൃത പൊതുപ്രവേശന പരീക്ഷ സംവിധാനത്തിനെതിരെ സ്വകാര്യമെഡിക്കല്‍കോളെജ് മാനേജ്‌മെന്റുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍, ജസ്റ്റിസുമാരായ വിക്രംജിത് സിങ്, നില്‍ദവെ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!