വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണുമരിച്ചു.

പരപ്പനങ്ങാടി : കാല്‍നടയാത്രക്കാരന്‍ വഴിയില്‍ കുഴഞ്ഞുവീണുമരിച്ചു. മൂന്നിയൂര്‍ പാറക്കാവു് ശാന്തിനഗര്‍ സ്വദേശി ചക്കിയറമ്പത്ത് വേലായുധന്‍(48)ആണ് ഞായറാഴ്ച പരപ്പനങ്ങാടി കോട്ടത്തറയില്‍ കുഴഞ്ഞുവീണത്.

പരപ്പനങ്ങാടിയില്‍ നിന്ന് മൂന്നിയൂരിലേക്ക് കാല്‍നടയായി പോവുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ:ജാനകി.മക്കള്‍: വിജിനി, ഷിജിനി,പ്രനിഷ,ഷിബിന്‍

Share news
error: Content is protected !!
Scroll to Top