പി എസ് എം ഒ കോളേജില്‍ ഗാനാസ്വാദന സദസ്സ്

തിരൂരങ്ങാടി: പി എസ് എം ഒ കോളേജ് സര്‍ഗ്ഗവേദിയുടെ ആഭിമുഖ്യത്തില്‍ ഓര്‍മ്മയിലെ പ്രിയഗാനങ്ങള്‍ എന്ന ചലചിത്രഗാനാസ്വാദന സദസ്സ് സംഘടിപ്പിച്ചു. മലയാളം വിഭാഗം മുന്‍ മേധാവി പ്രൊഫ. കെ അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ ബാബുരാജന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ മുഹമ്മദ് നൗഫല്‍, പി കെ ശരീഫ്, പി മമ്മദ്, എ അബ്ദുറഹ്മാന്‍, പി അന്‍സാര്‍, എം രേഷ്മ, പി ടി സതീഷ്ബാബു സംസാരിച്ചു. എം രേഷ്മ, കെ ആതിര, പി രാഗിണി, ടി പി നീതു, പി ഐശ്വര്യ, കെ മോനിഷ, ഇ കെ ആരിഫ എന്നിവര്‍ ഗാനങ്ങള്‍ ആലിപിച്ചു.

Share news
error: Content is protected !!
Scroll to Top