വള്ളിക്കുന്ന് കൂട്ടുമൂച്ചിയില്‍ സംഘര്‍ഷം

വള്ളിക്കുന്ന്: കൂട്ടുമൂച്ചിയില്‍ ആര്‍എസ്എസ് സിപിഎം സംഘര്‍ഷം. ഡിവൈഎഫ്‌ഐ പ്രതിഷധ പ്രകടനത്തിലേക്ക് ആര്‍എസ്എസ്സുകാര്‍ ഇരച്ചുകയറിയതോടെയാണ് സംഘര്‍ഷം ഉണ്ടായത്.

ഇന്നലെ വൈകീട്ട്  നിധീഷ് കാഞ്ഞിരതൊടി(22) എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ വെച്ച് മോപ്പയൂര്‍ രാഹുല്‍, സന്തോഷ്, ശ്രീലാല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. നിധീഷിനെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതില്‍ പ്രതിഷേധിച്ച്  ഇന്ന് വൈകീട്ട് 7മണിക്ക് ഡിവൈഎഫ്‌ഐ നടത്തിയ പ്രകടനം തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പോലീസ് സംഭവ സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്.

 

Share news
error: Content is protected !!
Scroll to Top