ചൂടന്‍ പാര്‍ട്ടിയില്‍ പോലീസ് റെയ്ഡ് ; IPL താരങ്ങള്‍ പിടിയില്‍

മുംബൈ : മദ്യവും മയക്കുമരുന്നും നുരഞ്ഞു പൊന്തുന്ന ചൂടന്‍ ‘ഡിജെ’ പാര്‍ട്ടികള്‍ ഇന്ത്യന്‍ മെട്രോ നഗരങ്ങള്‍ക്ക് ഇന്ന് അന്യമല്ല. മുംബൈയിലെ ജൂഹൂബീച്ചിലെ ഇത്തരത്തിലുള്ള അനധികൃത നിശാപാര്‍ട്ടി കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ രണ്ട് പ്രമുഖ IPL താരങ്ങളടക്കം 100 ഓളം പേര്‍ പിടിയില്‍ 38 ഓളം സ്ത്രീകളെയും പിടികൂടിയിട്ടുണ്ട്. ഇതില്‍ ഭൂരപക്ഷവും വിദേശ വനിതകളാണ്.

പൂനൈ വാരിയേഴ്‌സ് കളിക്കാരായ ഇന്ത്യന്‍ താരം രാഹുല്‍ ശര്‍മ, ദക്ഷിണാഫ്രിക്കകാരനായ വയന്‍ പര്‍നേലി എന്നിവരാണ് ഇതില്‍ പെട്ടത്. ഇവരെ പോലീസ് ചോദ്യം ചെയ്തു. ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിനു ശേഷമേ നടപടി സ്വീകരിക്കു എന്നതാണ് പോലീസ് ഭാഷ്യം.

പാര്‍ട്ടി നടന്ന സ്ഥത്ത് നിന്ന് 110 gm കൊകൈനും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ജൂഹൂപോലീസ് സ്‌റ്റേഷനിലെത്തിച്ച് മെഡിക്കല്‍ ടെസ്റ്റിന് വിധേയരാക്കിയിരിക്കുകയാണ. ക്രിക്കറ്റ് താരങ്ങള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top