Section

malabari-logo-mobile

പഞ്ചായത്ത് ഭരണ സമിതി നിര്‍മിച്ച വഴി മെമ്പര്‍ അടച്ചു.

HIGHLIGHTS : വള്ളികുന്ന് : ഏറെ വിവാദമായ വളളിക്കുന്ന്

വള്ളികുന്ന് : ഏറെ വിവാദമായ വളളിക്കുന്ന് അംഗനവാടി വഴി പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നു. പഞ്ചായത്ത് ഭരണസമിതി ഒറ്റക്കെട്ടായി വഴിഅടച്ചുകെട്ടിയത് പൊളിച്ചുണ്ടാക്കിയ വഴി വീണ്ടും പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകീട്ട് അടച്ചുകെട്ടി. ആനങ്ങാടി ഭാഗത്തുനിന്നുള്ള 50 ഓളം മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ബലമായി അങ്കനവാടിയിലേക്കുള്ള വഴി അടച്ചുകെട്ടിയത്.
നിലവിലുള്ള വഴി പഞ്ചായത്തംഗം അഹമ്മദ് കുട്ടിയും കുടുംബവും അടച്ചുകെട്ടിയതിനാല്‍ ഒരു മാസത്തിലേറെ അംഗനവാടി പൂട്ടികിടക്കുകയും കുത്തിവെപ്പടക്കമുള്ള ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് മുസ്ലിംലീഗ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി പ്രതിപക്ഷമടക്കം ഒറ്റക്കെട്ടായി വഴി വീണ്ടെടുക്കാന്‍ രംഗത്തിറങ്ങുകയും പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മതില്‍ പൊളിച്ച് മാറ്റുകയുമായിരുന്നു. ഇതെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ 2 ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. തുടര്‍ന്ന് അംഗനവാടി സാധാരണഗതിയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെയാണ് ഇന്ന് ബലമായി മെമ്പറുടെ നേതൃത്വത്തില്‍ മതില്‍ കെട്ടി വഴിയടച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!