വള്ളിക്കാട്ട് ടിപി ചന്ദ്രശേഖരന്റെ സ്മാരകം തകര്‍ത്തു


ഒഞ്ചിയം: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ട വള്ളിക്കാട്ടെ ടിപി സ്മാരക സ്തൂഭം തകര്‍ക്കപ്പെട്ടു. ശനിയാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് ആക്രമണം ഉണ്ടായതെന്ന് കരുതുന്നു.

പുലര്‍ച്ചെ ഒന്നര മണിയോടെ നാട്ടുകാരാണ് സംഭവം പോലീസിലറിയിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. എന്നാല്‍ ഇവര്‍ കുറ്റം സമമതിച്ചിട്ടില്ല. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നെന്ന് കരുതപ്പെടുന്ന മറ്റ് മൂന്നപേരെകൂടി പോലീസ് തിരയുന്നുണ്ട്.

സിപിഎമ്മിന്റെ അറിവോടെയാണ് സംഭവം നടന്നതെന്നും മെയ് 4 ന് നടക്കുന്ന ടിപി അനുസ്മരണം അലങ്കോലപ്പെടുത്തുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിന് പിന്നിലെന്ന് കെകെ രമ ആരോപിച്ചു.

സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ മുന്‍കൂട്ട്ികണ്ട് കനത്ത പോലീസ് ബന്തൗസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top