റീമ എന്റെ കാമുകി തന്നെ; ആഷിഖ് അബുവിന്റ വെളിപ്പെടുത്തല്‍

 

കൊച്ചി: മോളിവുഡിലെ ന്യൂജനറേഷന്‍ സംവിധായകന്‍ ആഷീഖ്

അബുവിന് പ്രണയം റീമാകല്ലിങ്കലിനോട് തന്നെ. തന്റെ ഫേസ്ബുക്ക് വാളിലൂടെയാണ് ആഷിഖ് മലയാള ലോകത്ത് കത്തിപ്പടര്‍ന്ന തന്നെയു റീമയെയും കുറിച്ചുള്ള ഗോസിപ്പിന് മറുപടിപറഞ്ഞത്. അഭിനയലോകത്തല്ലാത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ തനിക്ക് കൂട്ട് റീമ തന്നെയാണെന്നാണ് ആഷിഖിന്റെ വെളിപ്പെടുത്തല്‍.

 

ഇരുവരും തമ്മില്‍ വിവാഹം കഴിഞ്ഞെന്നും അതല്ല ഒരുമിച്ച് താമസിക്കുകയാണെന്നും, നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും തുടങ്ങി നിരവധി വാര്‍ത്തകളാണ് കഴിഞ്ഞദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. കൊച്ച ബിനാലയ്ക്ക് ഇരുവരു ഒരുമിച്ചെത്തിയതോടെയാണ് ഗോസിപ്പുകഥകള്‍ക്ക് ചൂട് പിടിച്ച് തുടങ്ങിയത്.

ഏതായാലും ആഷിഖ് തുറന്നുപറഞ്ഞിരിക്കുന്നു തങ്ങള്‍ ഇതുവരെ വിവാഹിതരായിട്ടില്ലെന്നും പക്ഷെ എല്ലാവരെയും അറിയിച്ചുമാത്രമെ വിവാഹമുണ്ടാകു എന്നും . വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ താന്‍ വിദേശത്തായിരുന്നെന്നും അതുകൊണ്ട് കുറച്ച് ദിവസങ്ങളായി ഓണ്‍ലൈനില്‍ വരാതിരുന്നതെന്നും ആഷിഖ് പറഞ്ഞു. ഫേസ്ബുക്ക് വാളിലെ കുറിപ്പ് ആഷിഖ് അവസാനിപ്പിക്കുന്നത് എല്ലാവര്‍ക്കും സ്‌നേഹവും ശാന്തിയും വെളിച്ചവും ആശംസിച്ച്‌കൊണ്ടാണ്.

Share news
error: Content is protected !!
Scroll to Top