കോഴിക്കോട് നഗരം ഐവി ശശിയെ ആദരിക്കും

കോഴിക്കോട്  : എണ്‍പതുകളിലെ കോഴിക്കോടന്‍ ജീവിതം പച്ചയായി അഭ്രപാളികളിലെത്തിച്ച കോഴിക്കോടിന്റെ സ്വന്തം കലാകാരന്‍ ഐവി ശശിയെ നഗരം ആദരിക്കുന്നു.
ഏപ്രില്‍ 19ന് വൈകീട്ട് സ്വപ്‌നനഗരിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങള്‍ പങ്കെടുക്കും.ചടങ്ങില്‍ ഐവി ശശിക്ക് ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിക്കും..

‘കല’യും ലയണ്‍സ് ക്ലബ്ബും ചേര്‍ന്നൊരുക്കുന്ന പരിപാടി കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. ഐവി ശശിയുടെ ആദ്യകാലനായകനായ കമല്‍ ഹാസനും മലയാളത്തിന്റ സൂപ്പര്‍ താരങ്ങളായ മമ്മുട്ടിക്കും മോഹന്‍ലാലിനും പുറമെ യുവതാരങ്ങളായ ഫഹദ് ഫാസില്‍, പ്രഥ്വി രാജ് . കാവ്യമാധവന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.

ശോഭനയുടെ നൃത്തം, റോമയും, ഷംനകാസിമും മീര നന്ദനും ഒരൂക്കുന്ന ഐവി ശശിയുടെ സിനിമയിലെ നൃത്തരംഗങ്ങള്‍ എന്നിവയുമുണ്ടാവും.
ഇവരെ കൂടാതെ എംജി ശ്രീകുമാര്‍, ശ്വേതാ മേനോന്‍,സിതാര കൃഷ്ണ്കുമാര്‍, രാഡലക്ഷ്മി,തൂടങ്ങിയവര്‍ എണ്‍പതുകളിലെ ഹിറ്റ് ഗാനങ്ങള്‍ അവതരിപ്പിക്കും

വിഎം വിനുവാണ് പരിപാടിയടെ സംവിധായകന്‍
ഐവി ശശിയുടെ ആദ്യ ചിത്രമായ ഉത്സവത്തിന്റ പേരാണ് ഈ പരിപാടിക്കിട്ടിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top