കോട്ടക്കലില്‍ മാലിന്യവണ്ടി തടഞ്ഞ സ്ത്രീകള്‍ക്ക് നേരെ ലാത്തിചാര്‍ജ്

കോട്ടക്കല്‍:  ഇന്ത്യനൂരില്‍ ശനിയാഴചയും കോട്ടക്കല്‍ നഗരസഭയുടെ മാലിന്യവണ്ടി തടഞ്ഞ സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാരെ പോലീസ് ലാത്തിചാര്‍ജ് ചെയ്തു.ലാത്തിചാര്‍ജില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ എട്ട്‌പേര്‍ സ്ത്രീകളാണ്..സ്ത്രീകളടക്കമുള്ളവരെ റോഡിലൂടെ വലച്ചിഴച്ചാണ് അറസ്‌ററ് നടത്തിയത്. നഗരസഭ വൈസ് ചെയര്‍മാന്റെയും ഉദ്യോഗസഥരുടെയും സാനിധ്യത്തിലായിരുന്നു ലാത്തിചാര്‍ജ്.

വെള്ളിയാഴ്ച മാലിന്യവുമായിയെത്തിയ ലോറി നാട്ടുകാര്‍ മടക്കിയയച്ചിരുന്നു. ശനിയാഴ്ച വീണ്ടും മാലിന്യവുമായിയെത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞതോടെയാണ് പ്രശ്‌നം തുടങ്ങിയത്
ഈ പ്ലാന്റിലേക്ക് കോട്ടക്കല്‍ നഗരത്തില്‍ നിന്ന് മാലിന്യം കൊണ്ടിടുന്നതു മുലം ഈ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കാന്‍ ഇടയാക്കിയിരുന്നു തൂടര്‍ന്നാണ് നാട്ടുകാര്‍ ആക്ഷന്‍കമ്മിറ്റി രൂപീകരിച്ച ് പ്രക്ഷോഭം ആരംഭിച്ചത്.

Share news
error: Content is protected !!
Scroll to Top