വരുന്നു മോട്ടോ ഗൂസ്…ഗ്രീസോ 1200 എട്ട് വി

പയ്യന്‍സ് ഏറെ നാളായി കൊതിക്കുന്ന കിടിലന്‍ ഇരചക്രവാഹം ഇന്ത്യന്‍മണ്ണില്‍ എത്തിക്കഴിഞ്ഞു. വാഹനപ്രേമികളുടെ മനം കവരാന്‍ ഇത്തവണ എത്തിയിര്ക്കുന്നത് മറ്റാരുമല്ല പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇറ്റാലിയന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ മോട്ടോ ഗൂസാണ്. രാജ്യത്തെ രണ്ടാമത്തെ അപ്രീലിയ ഷോറൂമിലാണ് ഗുസി ബ്രാന്‍ഡിന് ഇടം നല്‍കിയരിക്കുന്നത്.

കമ്പനി ആദ്യമായി പുറത്തിറക്കാന്‍ പോകുന്നത് ഗ്രിസോ 1200 എട്ട് വി എന്ന മോഡലാണ്. ഇതിനു പുറമെ വിപണിയില്‍ ഇറക്കാനിരിക്കുന്ന പുതിയ മോഡലുകള്‍ ഏതൊക്കെയാണ വിവരം കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല.

പുറത്തിറക്കാന്‍ പോകുന്ന ഗ്രീസോ 1200 എട്ട് വി പുതിയ മോഡലിന് 110 ബിഎച്ച്പി ശേഷിയുള്ള 1151 സിസി, നാലു സ്‌ട്രോക്ക്, ഇരട്ട സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, ഗിയര്‍ ബോക്‌സ്, ആറു സ്പീഡ് എന്നതിനു പുറമെ 222 കിലോഗ്രം ഭാരവും ഈ പുത്തന്‍ ഗ്രീസോയ്ക്കുണ്ട്.

ഈ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ചുകളിഞ്ഞു.

ഏറെ പുതുമകളോടെയും പ്രതീക്ഷയോടെയും ഇന്ത്യന്‍ നിരത്തുകള്‍ ലക്ഷ്യമാക്കി മാര്‍ക്കറ്റില്‍ എത്താനിരിക്കുന്ന ഈ കിടിലന്‍ ഗ്രീയോയ്ക്ക് ന്ല്ല സ്വീകാര്യത കിട്ടുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Share news
error: Content is protected !!
Scroll to Top