Section

malabari-logo-mobile

ജസീന്തയുടെ മൃതദേഹം ജന്മനാടേറ്റുവാങ്ങി

HIGHLIGHTS : ലണ്ടന്‍: ബ്രിട്ടണിലെ വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡില്‍ടന്റെ ചികിത്സാ വിവരം

ലണ്ടന്‍: ബ്രിട്ടണിലെ വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡില്‍ടന്റെ ചികിത്സാ വിവരം ചോര്‍ത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ആത്മഹത്യചെയ്ത ഉടുപ്പി സ്വദേശിയായ നഴ്‌സ് ജസിന്ത സല്‍ദാനയുടെ മൃതദേഹം ഞായറാഴ്ച ഉച്ചയോടെ നാടിലെത്തിച്ചു. സംസ്‌ക്കാരം തിങ്കളാഴ്ച വൈകീട്ട് ഷിര്‍വയില്‍ നടക്കും. മൃതദേഹത്തോടൊപ്പം ഭര്‍ത്താവ് ബെനഡിക്ട് ബര്‍ബോസ മക്കളായ ജുനാല്‍, ലിഷ എന്നിവരും എത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ റേഡിയൊ 2ഡേ എഫ്.എമ്മിന്റെ ജോക്കികളായ മെല്‍ ഗ്രെയ്ഗും മൈക്കേല്‍ ക്രിസ്ത്യനും ആശുപത്രിയിലേക്ക് ചാള്‍സ് രാജകുമാരനും എലിസബത്ത് രാജ്ഞിയുമാണെന്ന് വ്യാജേന ഫോണ്‍വിളിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്ന വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റിന്റെ ഗര്‍ഭവിവരങ്ങള്‍ അറിഞ്ഞതോടെയാണ് ജസീന്തയുടെ ആത്മഹത്യയിലേക്കുവരെ നയിച്ച സംഭവങ്ങളുടെ തുടക്കം.

sameeksha-malabarinews

സംഭവത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ജോക്കികള്‍ പരസ്യമായി മാപ്പു പറഞ്ഞിരുന്നു.

ഡിസംബര്‍ ഏഴിനാണ് കിങ്ങ് എഡ്വോര്‍ഡ് ഏഴാമന്‍ റോയല്‍ ആശുപത്രിയിലെ നഴ്‌സായിരുന്ന ജസീന്ത താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!