വയനാട്ടില്‍ കയ്യേറിയ ഭൂമി ഒഴിപ്പിക്കാന്‍ തുടങ്ങി

വയനാട് : വയനാട്ടില്‍ എ.കെ.എസ്സിന്റെ നേതൃത്വത്തില്‍ കയ്യേറിയ വനഭൂമി ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. മാനന്തവാടിയിലെ കാഞ്ഞിരങ്ങാട് വില്ലേജിലെ തുമ്പച്ചേരി കുന്നിലാണ് ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയിരിക്കുന്നത്.

90 കുടുംബങ്ങളാണ് ഇവിടെ കുടില്‍ കെട്ടി താമസിക്കുന്നത്.

നോര്‍ത്ത് സൗത്ത് ഡിഎഫ്ഒ, പോലീസ് ഉദ്യാഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി. അറസ്റ്റുണ്ടായാല്‍ ജാമ്യമെടുക്കാതെ ജയിലില്‍ കഴിയുമെന്ന് എകെഎസ് വ്യക്തമാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top