Section

malabari-logo-mobile

വയനാട്ടിലെ കുരങ്ങുപനി മലപ്പുറത്തേക്കും?

HIGHLIGHTS : മലപ്പുറം: വയനാട്, കര്‍ണാടക കാടുകളില്‍ ഉണ്ടെന്നു

മലപ്പുറം:  വയനാട്, കര്‍ണാടക കാടുകളില്‍ ഉണ്ടെന്നു സ്ഥീതീകരിച്ച കുരങ്ങുപനി മലപ്പുറത്തേക്കും പടരാന്‍ സാധ്യത. ഈ സാഹചര്യത്തില്‍ ഇതിനെ ചെറുക്കാന്‍ ജില്ലയില്‍ ആരാഗ്യപ്രവര്‍ത്തകര്‍ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

ബന്ദിപ്പുൂര്‍ വനമേഖലയില്‍ വ്യാപകമായി കുരങ്ങുകള്‍ ചത്തൊടുങ്ങിയതോടെയാണ് കേസനര്‍ ഫോറസ്റ്റ് ഡിസീസ് എന്ന രോഗത്തിന്റെ സാനിധ്യം തിരച്ചറിഞ്ഞത്. ഇപ്പോള്‍ വയനാട്ടില്‍ ഈ രോഗം കുരങ്ങില്‍ നിന്ന് മനുഷ്യനിലേക്ക് പടര്‍ന്ന് പിടിച്ചതോടെയാണ് ഈ രോഗത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്.
കുരങ്ങുകളുടെ ദേഹത്ത് കാണുന്ന ചെള്ളുകളില്‍ നിന്നാണ് രോഗം പകരുന്നത്. ഇവ കാട്ടില്‍ മേയാന്‍ വിടുന്ന പശുക്കളിലൂടെ മനുഷ്യനിലേക്ക് എത്താനുള്ള സാഗ്യത വളരെ കൂടുതലാണ്.
ശക്തിയായ പനിയും തലവേദനയും ശരീരവേദനയുമാണ് ഇതിന്റെ ലക്ഷണങ്ങള്‍ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പനി കുറയുമെങ്ങിലും വീണ്ടും ശക്തമാകുകയും ചെയ്യും. യഥാസമയം ചികത്സ ലഭിച്ചില്ലെങ്ങില്‍ രോഗി അപകടാവസ്ഥയിലാവുകയും ചെയ്യും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!