കെ ബിജു; മലപ്പുറം കലക്ടര്‍

മലപ്പുറം: ജില്ലാ കലക്ടറായി കെ ബിജുവിനെ നിയമിച്ചു. സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കുട്ടനാട്, ഇടുക്കി പാക്കേജുകളുടെ പ്രോജക്ട് ഡയറക്ടര്‍,സ്‌കില്‍ ഡെവലപ്പ്‌മെന്റ് മിഷന്‍ എംഡി എന്നീ അധിക ചുമതലകളുണ്ടായിരുന്നു.

നിലവിലെ കലക്ടര്‍ എം സി മോഹന്‍ദാസിനെ ലാന്‍ഡ് റവന്യൂ കമ്മീഷണറായി നിയമിച്ചു. പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ ബിജു 2006 ഐഎഎസ് ബാച്ചാണ്. തിരുവനന്തപുരം സബ്കലക്ടറായാണ് തുടക്കം.

മലപ്പുറം കലക്ടറായതില്‍ സന്തോഷമുണ്ടെന്നും ഒരാഴ്ചക്കുള്ളില്‍ ചുമതലയേല്‍ക്കുമെന്നും ബിജു പറഞ്ഞു.

Share news
error: Content is protected !!
Scroll to Top