Section

malabari-logo-mobile

ലോ അക്കാദമി വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും: വിദ്യാഭ്യാസമന്ത്രി

HIGHLIGHTS : തിരുവനന്തപുരം : ലോ അക്കാദമിയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നു വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാ...

തിരുവനന്തപുരം : ലോ അക്കാദമിയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നു വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്.

വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും മുഖവിലയ്ക്കെടുക്കുന്നു. പ്രിന്‍സിപ്പലിനെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നു. അവരുടെ ആവശ്യങ്ങളില്‍ വസ്തുതയുണ്ടെന്നു വ്യക്തമായിട്ടുണ്ട്. സര്‍വകാലാശാല റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു. ബുധനാഴ്ച സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

sameeksha-malabarinews

ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി ചര്‍ച്ചകള്‍ക്ക് ശേഷം വിദ്യാര്‍ഥി സംഘടനാനേതാക്കള്‍ വ്യക്തമാക്കി. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്നു എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് പറഞ്ഞു. അതേസമയം, എബിവിപി ചര്‍ച്ച ബഹിഷ്കരിച്ചു.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ലക്ഷ്മി നായരെ മാറ്റണമെന്നായിരുന്നു വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ പ്രധാന ആവശ്യം. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നു സര്‍ക്കാരും ഉറപ്പു നല്‍കി. പ്രിന്‍സിപ്പലിനെ മാറ്റിയ ശേഷം സമരം അവസാനിപ്പിക്കാം എന്ന നിലപാടാണ് വിദ്യാര്‍ഥി സംഘടനാനേതാക്കള്‍ സ്വീകരിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!