Section

malabari-logo-mobile

ബോള്‍ട്ടിന് ട്രിപ്പിള്‍ ട്രിപ്പിള്‍ സ്വര്‍ണ്ണനേട്ടം നഷ്ടമായി

HIGHLIGHTS : ലുസെയ്ന്‍ : തുടര്‍ച്ചയായ മൂന്ന് ഒളിമ്പിക്സുകളില്‍ സ്പ്രിന്റില്‍ മൂന്ന് സ്വര്‍ണ്ണം വീതം നേടിയെന്ന റെക്കോര്‍ഡ് ലോകോത്തര താരം ജമൈക്കയുടെ ഉസൈന്‍ ബോള്‍ട...

ലുസെയ്ന്‍ : തുടര്‍ച്ചയായ മൂന്ന് ഒളിമ്പിക്സുകളില്‍ സ്പ്രിന്റില്‍ മൂന്ന് സ്വര്‍ണ്ണം വീതം നേടിയെന്ന റെക്കോര്‍ഡ് ലോകോത്തര താരം ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് നഷ്ടമായി. 2008ല്‍ ബെയ്ജിങ്ങില്‍ നടന്ന ഒളിംപിക്സ് 4 100 മീറ്റര്‍ റിലേയില്‍ നേടിയ സ്വര്‍ണമാണ് ബോള്‍ട്ടിന് നഷ്ടമായത്.

ജമൈക്കന്‍ ടീമംഗം നെസ്റ്റ കാര്‍ട്ടര്‍ ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബോള്‍ട്ട് ഉള്‍പ്പെട്ട ജമൈക്കന്‍ ടീമിനെ അയോഗ്യരായി പ്രഖ്യാപിച്ചത്. ഇതോടെയാണ് ബോള്‍ട്ടിന് സ്വര്‍ണ മെഡല്‍ നഷ്ടമായത്. ബെയ്ജിങ് ഒളിംപിക്സില്‍ റിലേയില്‍ ഉള്‍പ്പെടെ ബോള്‍ട്ട് മൂന്നു സ്വര്‍ണ മെഡലുകള്‍ നേടിയിരുന്നു. ഇവയുള്‍പ്പെടെ മൂന്ന് ഒളിംപിക്സുകളില്‍നിന്നായി ഒന്‍പത് സ്വര്‍ണ മെഡലുകളാണ് ബോള്‍ട്ട് ഇതുവരെ സ്വന്തമാക്കിയത്.

sameeksha-malabarinews

റിയോയിലും മൂന്ന് സ്വര്‍ണമെഡലുകള്‍ നേടിയതോടെ ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന അത്യപൂര്‍വ നേട്ടവും ബോള്‍ട്ട് സ്വന്തമാക്കിയിരുന്നു. ബെയ്ജിങ്ങിലെ റിലേ സ്വര്‍ണം നഷ്ടമാകുന്നതോടെ ഈ റെക്കോര്‍ഡുകളും ബോള്‍ട്ടിന് നഷ്ടമായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!