ലേബര്‍ക്യാമ്പില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന

കൊച്ചി : അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. ഇടപ്പളിയില്‍ ഇപ്പോള്‍ പണി നടന്നുകൊണ്ടിരിക്കുന്ന വന്‍കിട ഷോപ്പിങ് മാളിലും ഏറ്റവരും അധികം ഫഌറ്റുകളും കെട്ടിടങ്ങളും ഉണ്ടാക്കികൊണ്ടിരിക്കുന്ന കാക്കനാട്, ഇടച്ചിറ എന്നിവിടങ്ങളിലുമാണ് പരിശോധനനടത്തിയ്ത്.

തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകള്‍ എല്ലാം തന്നെ വൃത്തിഹീനമായ നിലാണ് ഉള്ളത്. പലതരത്തിലുള്ള രോഗം പിടിപെട്ട് ചികിത്സകിട്ടാതെ ക്യാമ്പുകളില്‍ കഴിഞ്ഞു വരുന്ന രോഗികള്‍ക്ക് ആവശ്യമായ ചികിത്സനല്‍കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

ലേബര്‍ ക്യാമ്പുകളില്‍ നിന്ന് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഇവിടങ്ങളിലെ ജീവിതസാഹചര്യം പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ക്യാമ്പുകളിലെ സാഹചര്യം വൃത്തിഹീനമാണെന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തി.

ക്യാമ്പിലെ തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top