Section

malabari-logo-mobile

ലക്ഷ്മിനായരുടെ ജാതി ആക്ഷേപം : വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയിലേക്ക്

HIGHLIGHTS : തിരു: ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മിനായര്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ ജാതി ആക്ഷേപത്തിനെതിരെ എഐഎസ്എഫ് ഹൈക്കോടതിയിലേക്ക്. നേര...

തിരു: ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മിനായര്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ ജാതി ആക്ഷേപത്തിനെതിരെ എഐഎസ്എഫ് ഹൈക്കോടതിയിലേക്ക്. നേരത്തെ വിദ്യര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തെങ്ങിലും തുടര്‍നടപടിയില്ലാത്ത സാഹചര്യത്തിലാണ് എഐഎസ്ഫ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

ജാമ്യമില്ലാ വകുപ്പകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തതെങ്കിലും ഇതുവരെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ല. ഈ കേസില്‍ പോലീസ് മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം വ്യാപകമാണ്.
ലോ അക്കാദമിയിലെ സമരം വിദ്യാര്‍ത്ഥിസംഘടനകളും മാനേജ്‌മെന്റും വിദ്യഭ്യാസമന്ത്രിയുടെ സാനിധ്യത്തില്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ അവസാനിച്ചിരുന്നു. സാംസ്‌ക്കാരികമായും രാഷ്ട്രീയമായും പ്രബുദ്ധരെന്ന് കരുതുന്ന കേരളത്തിലെ ഒരു ലോകോളേജിലെ പ്രിന്‍സിപ്പല്‍ തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന ആരോപണം വേണ്ടത്ര ഗൗരവത്തോടെയല്ല സമരത്തില്‍ പങ്കെടുത്ത രാഷ്ട്രീയപാര്‍ട്ടികള്‍ പോലും കൈകാര്യം ചെയ്തതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!