റോഡരികില്‍ മാലിന്യം തള്ളിയ മൂന്നുപേര്‍ അറസ്റ്റില്‍

തിരൂരങ്ങാടി : തലപ്പാറയില്‍ ദേശിയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. രാമനാട്ടുകര വൈദ്യരങ്ങാടി പാലപ്പെട്ടി മുഹമ്മദ് .ഷിബിന്‍(24),സുല്‍ത്താന്‍ബത്തേരി പുത്തന്‍കുന്ന് ചേലക്കോത്ത് ഷാനിദ്(22) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് പിടികൂടിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് ടാങ്കര്‍ ലോറിയില്‍നിന്നുള്ള മാലിന്യം വയലിലേക്ക് തള്ളുന്നതിനിടെയാണ് ഇവര്‍ നൈറ്റ് പട്രോളിങ് സംഘത്തിന്റെ പിടിയിലായത്. കോഴിക്കോട് ഭാഗത്തുനിന്നെത്തിയ കെഎല്‍ 63-3054 ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

7000 രൂപ മുതല്‍ 10,000 രൂപവരെ് വാങ്ങിയാണ് ഇവര്‍ കക്കൂസ്മാലിന്യം ടാങ്കര്‍ ലോറിയിലെടുക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഈ ടാങ്കില്‍ നിന്ന്് മാലിന്യം പെട്ടന്ന് ഒഴിവാക്കാന്‍ പ്രത്യേകം പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്.

വന്‍ തുക ഈടാക്കി മാലിന്യം നീക്കാന്‍ കരാറെടുക്കുന്ന ഇവര്‍ വിജനമായ സ്ഥലത്ത് മാലിന്യം തള്ളി രക്ഷപ്പെടുകയായിരുന്നു. 3 വര്‍ഷമായി മൂവരും ഈ പ്രവൃത്തി ചെയ്തുവരികയാണ്.

 

 

Share news
error: Content is protected !!
Scroll to Top