Section

malabari-logo-mobile

അധ്യാപികയെ അന്യായമായി സസ്‌പെന്‍ഡ് ചെയ്തു.

HIGHLIGHTS : വള്ളിക്കുന്ന്: അരിയല്ലൂര്‍ ദേവീവിലാസം

 എയുപി സ്‌കൂള്‍ പ്രധാനാധ്യാപിക കെ എന്‍ റീനയെ അന്യായമായി മാനേജര്‍ സസ്‌പെന്‍ഡ് ചെയ്തതായി പരാതി.

ഇരുപത്തിയഞ്ച് വര്‍ഷമായി ജോലിചെയ്യുന്ന റീന 2011 ജനുവരിയിലാണ് പ്രാധാനാധ്യാപികയായി ചുമതലയേറ്റത്. 2009-10 അധ്യായനവര്‍ഷം സ്‌കൂളില്‍ നടന്ന ക്രമക്കേടിനെത്തുടര്‍ന്നാണ് അധ്യാപികക്കെതിരെ നടപടിയെന്ന് മാനേജ്‌മെന്റ് അറിയിച്ചു. എന്നാല്‍ ക്രമക്കേട് നടന്നത് തന്റെ കലയളവിലല്ലെന്ന് റീന പറഞ്ഞു.

sameeksha-malabarinews

അധ്യാപികക്കെതിരായ അന്യായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കെഎസ്ടിഎ പരപ്പനങ്ങാടി സബ്ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കെഎസ്ടിഎ പ്രവര്‍ത്തകര്‍ അരിയല്ലൂരില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!