കൊലപാതക്കത്തിന് പ്രേരിപ്പിച്ചത് എംഎല്‍എയുടെ പ്രസംഗം

അരീക്കോട് : ഇരട്ടകൊലപാതക്കത്തിന് പ്രേരകമായത് ഏറനാട് എംഎല്‍എ പികെ ബഷീറിന്റെ പ്രസ്താവനയാണെന്ന് സിപിഐഎം. എംഎല്‍എക്കെതിരെ കേസെടുത്തത് അറസ്റ്റ്‌ചെയ്യണമെന്നും സിപിഐഎം ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട അബൂബക്കറിന്റെ ഭാര്യ തെരഞ്ഞെടുപ്പ് കേസില്‍ ബഷീറിനെതിരെ സാക്ഷിയായത് നിവിരോധത്തിന് കാരണമായതെന്നും. അക്രമത്തിനെതിരെന്ന് പൊതുജനമധ്യത്തില്‍ പ്രസംഗിക്കുകയും അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ലീഗീന്റെ കപടമുഖമാണ് പുറത്ത് വന്നിരിക്കുന്നതെന്നും സിപിഐഎം കുറ്റപ്പെടുത്തി.

ക്ലസ്റ്റര്‍ യോഗത്തിനെത്തിയ അധ്യാപകനെ കൊലപ്പടുത്തിയ കേസില്‍ സാക്ഷിപറയാന്‍ പോകുന്നവരെ കൈകാര്യം ചെയ്യണമെന്ന് പൊതുയോഗത്തില്‍ പ്രസംഗിച്ചതും ഇതിന്റെ തെളിവാണെന്നും പത്രകുറിപ്പില്‍ പറയുന്നു.

 

Share news
error: Content is protected !!
Scroll to Top