Section

malabari-logo-mobile

പരസ്യപ്രസ്താവന പാടില്ല : പ്രകാശ് കാരാട്ട്

HIGHLIGHTS : ദില്ലി : വി എസ് അച്ചുതാനന്ദന്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ സിപിഐഎം നേതാക്കള്‍ പരസ്യപ്രസ്താവന

ദില്ലി : വി എസ് അച്ചുതാനന്ദന്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ സിപിഐഎം നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

ടി പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുന്നതില്‍ പാര്‍ട്ടി വിശ്വസിക്കുന്നില്ലെന്നും കാരാട്ട് പറഞ്ഞു.

sameeksha-malabarinews

കേരളതത്ില്‍ നടക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഐക്യത്തോടെ രംഗത്തിറങ്ങാന്‍ എല്ലാപാര്‍ട്ടി പ്രവര്‍ത്തകരോടും അനുഭാവികളോടുമുള്ള സിപിഐഎം കേന്ദ്രകമ്മറ്റി ആഹ്വാനം അദേഹം പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.

ടി പി വധത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടി അംഗത്തിന് പങ്കുള്ളതായി പാര്‍ട്ടിയുടെ അന്വേഷണത്തില്‍ ബോധ്യമായാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കാരാട്ട് പറഞ്ഞു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!