തിരൂര്‍ പുഴ മലിനീകരണത്തിനെതിരെ മനുഷ്യച്ചങ്ങല.

തിരൂര്‍ : തിരൂര്‍-പൊന്നാനിപ്പുഴയുടെ മലിനീകരണത്തിനെതിരെ നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് തിരൂര്‍ പൂഴയോരത്ത് മനുഷ്യച്ചങ്ങല സൃഷ്ടിച്ചു.

സിപിഐഎം തിരൂര്‍ ഈസ്റ്റ് ,വെസ്റ്റ്‌ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ തിരൂര്‍ താഴേപ്പാലം ബൈപാസ് റോഡിലാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. താഴേപ്പാലം ജങ്ഷനില്‍ ആദ്യണ്ണിയായി സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി പി അബ്ദുള്ളകുട്ടിയും ബോട്ടുജെട്ടിക്ക് സമീപം സിപിഐഎം ഏരിയാ കമ്മറ്റി അംഗം അഡ്വ.യു.സൈനുദ്ദീന്‍ അവസാന കണ്ണിയായും അണിനിരന്നു.

എല്‍ഡിഎഫ് തിരൂര്‍ മണ്ഡലം കണ്‍വീനര്‍ പിമ്പുറത്ത് ശ്രീനിവാസന്‍,നഗരസഭാ കൗണ്‍സിലര്‍മാരായ കെ കൃഷ്ണന്‍ നായര്‍,കുഞ്ഞീര്യക്കുട്ടി,റസിയ ഹംസുകുട്ടി,ഷര്‍മിള ,ഡോ.കെ.ടി ശ്രീധരന്‍, അബ്ദുള്‍ കബീര്‍ തുടങ്ങിയവരും ചങ്ങലയില്‍ അണിചേര്‍ന്നു. പൊതുയോഗം പിപി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.

 

Share news
error: Content is protected !!
Scroll to Top