റെഡ് വൈനുണ്ടാക്കിയത് ‘ഉദയാനാണ് താരം’ സ്‌റ്റൈല്‍ മോഷണത്തിലൂടെ ?

മോഹന്‍ലാല്‍ മലയാളത്തിന്റെ പ്രിയ യുവതാരങ്ങളായ ഫഹദ് ഫാസില്‍ ആസിഫലി എന്നിവരോടൊപ്പം റെഡ്‌വൈന്‍ നുകരാന്‍ നമുക്കിനിയും കാത്തിരിക്കേണ്ടിവരും. മാര്‍ച്ച് 21 ന് റിലീസ് ചെയ്യുവാനിരുന്ന റെഡ്‌വൈനിന്റെ റിലീസിങ് താല്‍ക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. കണ്ണൂര്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. സിനിമാ രചയിതാവായ നൗഫല്‍ ബ്ലാത്തൂരിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.

തിരക്കഥയേല്‍പ്പിച്ചയാള്‍ നൗഫലറിയാതെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുകയും പിന്നീട് നൗഫല്‍ ഇത് അറിയുകയും ചെയ്തു. ഇതെ തുടര്‍ന്ന് മധ്യസ്ഥരിടപെട്ട് സിനിമയുടെ ടൈറ്റിലിലും പരസ്യങ്ങളിലും നൗഫലിന്റെ പേര് വെക്കാമെന്ന് വ്യവസ്ഥയുണ്ടാക്കുകയായിരുന്നു. എന്നാല്‍ ഇത് ലംഘിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. ഇതെ തുടര്‍ന്ന് ഈ സിനിമയുടെ പ്രചരണങ്ങളിലും ടൈറ്റിലിലും നൗഫല്‍ ബ്ലാത്തൂരിന്റെ പേര് വെണമെന്നും കോടതി നിര്‍ദേശിച്ചു.

സലാം ബാപ്പു സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മാണം ഗിരീഷ് ലാലാണ്. മീരാ നന്ദന്‍, മേഘ്‌ന രാജ്, മിയ ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

Share news
error: Content is protected !!
Scroll to Top