Section

malabari-logo-mobile

റീമയ്ക്ക് വിലക്ക്

HIGHLIGHTS : കൊച്ചി: ടെലിവിഷന്‍ ഷോയില്‍ നിന്ന്

കൊച്ചി: ടെലിവിഷന്‍ ഷോയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാകാത്ത സിനിമാതാരം റീമാകല്ലിങ്കലിന് കേരള ഫിലിം ചേംബര്‍ വിലക്കേര്‍പ്പെടുത്തി. ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്ന റീമയെ പുതിയ മലയാള സിനിമയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള വിലക്ക് മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതായും ചേംബര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

മെയ് 15 ന്‌ശേഷം സ്റ്റേജ്‌ഷോകളിലും അവാര്‍ഡുനൈറ്റുകളിലും താരങ്ങള്‍ പങ്കെടുക്കുന്നതും ചേംബര്‍ വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ചേംബര്‍ ജോയിന്റ് എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനമെടുത്തത്.

sameeksha-malabarinews

 

ചാനല്‍ ഷോകളില്‍ പങ്കെടുക്കുന്ന മറ്റുതാരങ്ങളായ സുരേഷ് ഗോപി, സിദ്ദീഖ്, ജഗദീഷ്, ലാല്‍, സായികുമാര്‍, സുരാജ് വെഞ്ഞാറ മൂട്, അര്‍ച്ചന കവി എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സുരേഷ് ഗോപിയും, ലാലും, സിദ്ദിഖും, ജഗദീഷും തങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് ചാനലുമായി കരാര്‍ ഉള്ളതായി കാണിച്ച് മറുപടി നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം പുതിയ സിനിമകളില്‍ അഭിനയിക്കില്ലെന്ന് അവര്‍ മറുപടി നല്‍കിയിട്ടുണ്ട്.

 

എന്നാല്‍ നോട്ടീസിന് മറുപടിനല്‍കാതെ ധിക്കാരപരമായ സമീപനം സ്വീകരിച്ചതിന്റെ പേരിലാണ് റീമയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. മാര്‍ച്ചില്‍ റീമയെ നായികയാക്കി നാലു സിനിമകള്‍ പരിഗണനയ്ക്കു വന്നതില്‍ സഹകരിക്കേണ്ടതില്ലെന്നാണ് ചേംബറിന്റെ ഭാഗമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനമെന്ന് ചേംബര്‍ പ്രസിഡന്റ് മുദ്ര ശശി പറഞ്ഞു.


Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!