Section

malabari-logo-mobile

ജോര്‍ജ്ജ് മരിയോ ബര്‍ഗോഗ്ലിയോ പുതിയ മാര്‍പാപ്പ

HIGHLIGHTS : വത്തിക്കാന്‍: :

വത്തിക്കാന്‍: :കത്തോലിക്കാ വിശ്വാസികളുടെ പരമാദ്ധ്യക്ഷനായി അര്‍ജ്ജന്റീനയിര്ല്‍ നിന്നുള്ള ജോര്‍ജ്ജ് മരിയോ ബര്‍ഗോ ഗ്ലിയോ(76)യെ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. 1282 വര്‍ഷത്തിന് ശേഷമാണ് യൂറോപ്പിന് പുറത്ത് നിന്ന് സഭക്ക് ഒരു അധ്യക്ഷനുണ്ടാകുന്നത്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ പോപ്പാണ് ഇദ്ദേഹം. കൂടാതെ പോപ്പാകുന്ന ആദ്യ ജെസ്യൂട്ട് വൈദികന്‍ കൂടിയാണ് ബര്‍ഗോ ഗ്ലിയോ. ഇനി മുതല്‍ ഇദ്ദേഹം പോപ്പ് ഫ്രാന്‍സിസ് ഒന്നാമന്‍ എന്നറിയപ്പെടും.

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തതിന്റെ സൂചന നല്‍കി ഇന്ത്യന്‍ സമയം രാത്രി 11-40 ഓടെയാണ് സിസെറ്റന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്നത്.. വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ മണികള്‍ മുഴങ്ങി. പുതിയ മാര്‍പാപ്പയുടെ ആശിര്‍വാദം ഏറ്റുവാങ്ങാന്‍ ആയിരകണക്കിന് വിശ്വാസികളാണ് തടിച്ച കൂടിയത്.

sameeksha-malabarinews

115 കര്‍ദിനാള്‍മാരില്‍ 3 ല്‍ 2 പേരുടെ വോട്ട് ലഭിക്കുന്നയാളാണ് മാര്‍പാപ്പയായി തിരഞ്ഞെടുക്കുക. അതായത് 77 വോട്ട് ലഭിച്ചയാള്‍ പുതിയ മാര്‍പാപ്പയായി.

വോട്ടെടുപ്പില്‍ പങ്കെടുത്ത കര്‍ദിനാള്‍മാരില്‍ 60 പേര്‍ യൂറോപ്പില്‍ നിന്നാണ്. വടക്കേ അമേരിക്കയില്‍ നിന്ന് 16 പേരും, ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് 19 പേരും, വടക്കേ ആഫ്രിക്കയില്‍ നിന്ന് 11, ഏഷ്യയില്‍ നിന്ന് 10 ഓഷ്യാനയില്‍ നിന്ന് 1 എന്നിവരുള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ബസോലിയസ്മാര്‍ ക്‌ളിമിക്‌സ് എന്നിവരുള്‍പ്പെടെ അഞ്ച് കര്‍ദിനാള്‍മാര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!