ബാലികപീഡനം: പ്രതിയെ തിരൂരിലെത്തിച്ചു തെളിവെടുത്തു

തിരൂര്‍: മൂന്ന് വയസ്സുകാരിയായ നാടോടി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയെ തെളിവെടുപ്പിനായി തിരൂരില്‍ കൊണ്ടവന്നു.

പരപ്പനങ്ങാടി ചിറമംഗലം സ്വദേശി മുഹമ്മദ് ജാസിമിനെയാണ് പീഡനം നടന്ന തൃക്കണ്ടിയിൂരിലെ മഹിളാസമാജത്തിന്റെ കോമ്പൗണ്ടില്‍ തെളിവെടുപ്പിനായി കൊണ്ട് വന്നത്. ബുധനാഴ്ച രാവിലെയാണ് തെളിവെടുപ്പ് നടത്തിാനായി ജസീമിനെ അതീവരഹസ്യമായി ഇവിടെയെത്തിച്ചത്.

ജസീമിനെതിരെ ആക്രമണമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് കനത്ത പോലീസ് സന്നാഹത്തിലാണ് ഇയാളെ കൊണ്ടുവന്നത്.

ജില്ലാ ആശപത്രിക്ക് സമീപം കടത്തിണ്ണയില്‍ അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയ പെണ്‍കുട്ടിയെ വായപൊത്തിപ്പിടിച്ച് എടുത്തുകൊണ്ടുപോയി. മഹിളാ സമാജം കോമ്പൗണ്ടില്‍ വെച്ച് പീഡപ്പിക്കുകയായിരുന്നെന്നും ജാസിം മൊഴിനല്‍കിയിട്ടുണ്ട്. കുട്ടി ബഹളം വെക്കാതിരിക്കാന്‍ തുണി വായില്‍ തിരികിയതായും ബോധരഹിതയായ പെണ്‍കുട്ടി മരിച്ചുവെന്ന് കരുതി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

തിരൂര്‍ ഡിവൈഎസ്പി സൈതലവിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. പ്രതിയെ ഞായറാഴ്ച സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

Share news
error: Content is protected !!
Scroll to Top