റഷ്യയുടെ തീപാറിയ ഗോളുകള്‍ യൂറോയെ രാജകീയമാക്കി

 വ്രാക്ലോവ്:  ചെക്ക് റിപ്പബ്ലികിനെ 4-1 ന് തകര്‍ത്ത് കളഞ്ഞ് റഷ്യ യൂറോകപ്പിന്റെ ആദ്യ ദിനത്തെ അവിസ്മരണീയമാക്കി. അലന്‍ സകോയേവിന്റെ രണ്ട് എണ്ണംപറഞ്ഞ ഗോളുകളിലൂടെയും റോമന്‍ ഷിറക്കോവിന്റെയും പാവ്‌ല്യു ചെങ്കോയുടെയും ഓരോ ഗോളുകളിലൂടെയുമാണ് റഷ്യക്ക് മികച്ച തുടക്കം ലഭിച്ചത്.
കളിയുടെ ആദ്യ പകുതിയില്‍ നേടിയ രണ്ടു ഗോളുകളിലൂടെ തന്നെ റഷ്യ വിജയമുറപ്പിച്ചിരുന്നു. എന്നാല്‍ 2-ാം പകുതിയുടെ തുടക്കത്തില്‍ തന്നെ ചെക്കിന്റെ മുന്നേറ്റ നിരയിലെ വാക്ലവ് പ്ലാസില്‍ ഒരുഗോള്‍ മടക്കിയെങ്കിലും ചെക്കിന്റെ പോസ്റ്റില്‍ രണ്ട് മികച്ച ഗോളുകള്‍ അടിച്ച് കയറ്റി റഷ്യ ആധികാരിക വിജയം നേടി.

റഷ്യന്‍ ചെമ്പട ഈ വിജയത്തിലൂടെ യൂറോക്കപ്പ് ആഗ്രഹിച്ച് വന്ന യൂറോപ്പ്യന്‍ ഫുട്‌ബോളിലെ അധികായര്‍ക്ക് ഒരു അപകടകരമായ സൂചന നല്‍കുന്നുണ്ട്. 2008 ല്‍ നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്ന്. ഇതിന്റെ സൂചനതന്നെയാണ് ഈ ആഴ്ച്ച നടന്ന രണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ മാത്രം അടിച്ച് കൂട്ടിയ ഏഴ് ഗോളുകള്‍.

വാഴ്‌സയില്‍ വെച്ച് നടന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പോളണ്ട് ഗ്രീസിനെ സമനിലയില്‍ (1-1) തളച്ചു.

 

Share news
error: Content is protected !!
Scroll to Top