രൂചിയുടെ തമ്പുരാന്‍ അമ്പി സ്വാമി യാത്രയായി

തൃശൂര്‍:  രൂചിയുടെ തമ്പുരാന്‍ തൃശൂര്‍ക്കാരുടെ അമ്പി സ്വാമി യാത്രയായി. ഞായറാഴ്ച അര്‍ധരാത്രിയോടെ സദ്യവട്ടങ്ങള്‍ നോക്കിയ ശേഷം ഉറങ്ങാന്‍ കിടന്ന അമ്പിസ്വാമിക്കു പെട്ടെന്നു നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വെസ്റ്റ് ഫോര്‍ട്ട് ഹൈടെക് ആശുപ ത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 77 വയസായിരുന്നു.

 

പാചകകലയില്‍ അറുപതാണ്ടു തികച്ച അമ്പിസ്വാമി എന്ന എം.എസ്. കൃഷ്ണയ്യരുടെ രുചിപ്പെരുമ അറിയാത്ത മലയാളികളുണ്ടാകില്ല. തൃശൂരിന്‍റെ പാലടയുടെ കീര്‍ത്തി ലോകമെങ്ങും പരന്നത് അമ്പിസ്വാമിയുടെ കൈപ്പുണ്യത്തിലൂടെ. കാവിമുണ്ടും ബനിയനും തോളിലൊരു തോര്‍ത്തുമായി പതിനേഴാം വയസുമുതല്‍ പാചകപ്പുരയി ലെ മുഖ്യനായുണ്ട് അമ്പിസ്വാമി. കല്യാണ സദ്യയിലായിരുന്നു തുടക്കം. പിന്നെ നിരവധി യുവജനോത്സവങ്ങളിലും രുചിയുടെ കലവറ തീര്‍ത്തു. അമ്പി സ്വാമിയുടെ പിതാവ് മാണിക്യനും അറിയപ്പെടുന്ന ദേഹണ്ഡക്കാരനായിരുന്നു. ഒരിക്കല്‍പ്പോലും താനുണ്ടാക്കിയ ഭക്ഷണം രുചിച്ചു നോക്കി വിളമ്പിയിട്ടില്ല അമ്പിസ്വാമി. പാലട പ്രഥമന്‍ പോലെ ത ന്നെ അമ്പിസ്വാമിയുടെ സാമ്പാറിനും പ്രത്യേക രുചിക്കൂട്ടായിരുന്നു.

കേരള ബ്രാഹ്മണസഭ നല്‍കിയ പാചക പ്രവീണയടക്കം നിരവധി അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്. പാചകത്തിനായുള്ള തൈരും നെയ്യും സ്വന്തമായാണ് തയാറാക്കിയിരുന്നത്. ഇതിനായി വീട്ടുവളപ്പില്‍ നാല്‍പ്പതോളം എരുമകളെയും പശുക്കളെയും വളര്‍ത്തി. അദ്ദേഹത്തിന്‍റെ ഭാര്യ നാരായണി അമ്മാള്‍. മക്കള്‍: സംഗമേശ്വരന്‍ (ചെന്നൈ), ശേഷാദ്രി (സുരേഷ് അമ്പിസ്വാമി), ഹരിഹരന്‍, രാജ്കുമാര്‍ (പ്രകാശ്), അനില്‍, സുനില്‍, വേണുഗോപാല്‍, പാര്‍വതി, അമ്പിളി. മരുമക്കള്‍: ഭവാനി (ഇന്ത്യന്‍ ബാങ്ക്, ചെന്നൈ), ലക്ഷ്മി, അംബിക, ഉഷ, പ്രിയ, ഗണേഷ്, കൃഷ്ണമൂര്‍ത്തി (ധനലക്ഷ്മി ബാങ്ക്).

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top