ടി പി വധം: പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി- എസ്ആര്‍പി

കൊച്ചി:  ടി.പി. ചന്ദ്രശേഖരന്‍റെ കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. ഹിംസയെ വെല്ലുവിളിക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞു.

 

സിപിഎം വിരുദ്ധ യുഡിഎഫ്-മാധ്യമ ഗൂഢാലോചനയ്ക്കെതിരേ സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പ്രസംഗം പാര്‍ട്ടിയുടെ നയമല്ല, പിശകായിരുന്നു. കടന്നാക്രമിച്ചാല്‍ ചെറുത്തുനിന്നെന്നു വരാം.ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് പാര്‍ട്ടിയല്ല, കേന്ദ്ര ആഭ്യന്തരമന്ത്രി മുള്ളപ്പള്ളി രാമചന്ദ്രനാണെന്നും എസ്ആര്‍പി. പത്രസ്വാതന്ത്ര്യത്തിന് പാര്‍ട്ടി എതിരല്ല. ചില മാധ്യമങ്ങള്‍ നടന്നുന്ന കള്ളപ്രചരണങ്ങളെയാണ് ചോദ്യം ചെയ്യുന്നതെന്നും എസ്ആര്‍പി.സിപിഎം ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദന്‍, പി. രാജീവ് എംപി, സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.സി. ജോസഫൈന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്. ശര്‍മ, എന്‍.സി. മോഹനന്‍, കെ. ചന്ദ്രന്‍പിള്ള, നേതാക്കളായ കെ.എം. സുധാകരന്‍, സി.എം. ദിനേശ് മണി, സെബാസ്റ്റ്യന്‍ പോള്‍, എം.എം. ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top