രാജ്യത്തെ സാമ്പത്തിക സ്ഥിതി ആശങ്കാജനകം;രാഷ്ട്രപതി

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റ്ിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാജ്യത്തെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമായ അവസ്ഥതിലൂടെയാണ് കടന്നുപോകുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിന് ശക്തമായ നിയമം കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദേഹം പറഞ്ഞു. രാഷ്ട്രപതിയായ ശേഷം പ്രണബ് നടത്തുന്ന ആദ്യ നയപ്രഖ്യാപനമാണിത്.

സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ട വര്‍ഷമാണ് കന്നുപേയതെന്നും അതുകൊണ്ടുതന്നെ ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കാനിരിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.

രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
ഭക്ഷ്യ സുരക്ഷാ ബില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബജറ്റ് സമ്മേളനം ക്രിയാത്മകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു

Share news
error: Content is protected !!
Scroll to Top