Section

malabari-logo-mobile

രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഇ പേയ്‌മെന്റിന് അംഗീകാരം നല്‍കി

HIGHLIGHTS : തിരുവനന്തപുരം > രജിസ്ട്രേഷന്‍ വകുപ്പില്‍ രജിസ്ട്രേഷന്‍ ഫീസ് സ്വീകരിക്കുന്നതിന് ഇ-പേയ്‌മെന്‍റ് സംവിധാനം നടപ്പിലാക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം ...

തിരുവനന്തപുരം > രജിസ്ട്രേഷന്‍ വകുപ്പില്‍ രജിസ്ട്രേഷന്‍ ഫീസ് സ്വീകരിക്കുന്നതിന് ഇ-പേയ്‌മെന്‍റ് സംവിധാനം നടപ്പിലാക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. തിരുവനന്തപുരത്തെ ചാല, ശാസ്തമംഗലം, പട്ടം, തിരുവല്ലം, നേമം എന്നീ 5 സബ്രജിസ്ട്രാര്‍ ഓഫീസുകളില്‍ ആദ്യം പൈലറ്റ് പ്രോജക്ടായി ഇതു നടപ്പാക്കും.

മന്ത്രിസഭ ഇന്ന് കൈക്കൊണ്ട മറ്റ് തീരുമാനങ്ങള്‍:

sameeksha-malabarinews

സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ഒമ്പതാം ശമ്പളപരിഷ്കരണ ആനുകൂല്യങ്ങള്‍ 01-07-2009 മുതല്‍ ധനകാര്യ വകുപ്പ് നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ക്കു വിധേയമായി നല്‍കാന്‍ തീരുമാനിച്ചു. കേരള കയര്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് 01-01-2013 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധം ധനകാര്യ വകുപ്പ് നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ക്കു വിധേയമായി ശമ്പളപരിഷ്ക്കരണം അനുവദിച്ചു.

ആലപ്പുഴ സര്‍ക്കാര്‍ ടി ഡി മെഡിക്കല്‍ കോളേജിലെ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസില്‍ നാല് സീനിയര്‍ ലക്ചറര്‍ തസ്തികകള്‍ സൃഷ്ടിച്ചു. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തിരുവനന്തപുരം ബഞ്ചിലേക്ക് മാത്രമായി സീനിയര്‍ ഗവ. പ്ലീഡര്‍മാരുടെ രണ്ടും ഗവ. പ്ലീഡര്‍മാരുടെ നാലും തസ്തികകള്‍ സൃഷ്ടിച്ചു.

തൃശ്ശൂര്‍ ഗവണ്‍മെന്‍റ് ഡെന്‍റല്‍ കോളേജില്‍ മൂന്നാം വര്‍ഷ ബിഡിഎസ് കോഴ്സ് തുടങ്ങുന്നതിലേക്കായി ചുവടെപ്പറയുന്ന തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
പ്രൊഫസര്‍ (പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ) 2. അസോസിയേറ്റ് പ്രൊഫസര്‍ 5. അസിസ്റ്റന്‍റ് പ്രോഫസര്‍ 6. സീനിയര്‍ റസിഡന്‍റ് 4. ഡന്‍റല്‍ മെക്കാനിക്ക് ഗ്രേഡ് കക 2.
ചെയര്‍ സൈഡ് അസിസ്റ്റന്‍റ് 5.
തിരുവനന്തപുരം മലയിന്‍കീഴ് മണിയറവിള വീട്ടില്‍ സിന്ധുവിന്‍റെ മകന്‍ ജീവന്‍റെ (9 വയസ്സ്) മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അഞ്ചു ലക്ഷം രൂപ അനുവദിച്ചു. നിയമസഭാ സാമാജികരുടെ സൗജന്യ യാത്രാകൂപ്പണുകളുടെ മൂല്യം നിലവിലുളള 2,75,000/ രൂപയില്‍നിന്നും 3,00,000/ രൂപയായി വര്‍ദ്ധിപ്പിച്ചു. മുന്‍ നിയമസഭാ സാമാജികരുടെ സൗജന്യ യാത്രാകൂപ്പണുകളുടെ മൂല്യം നിലവിലുളളതില്‍ നിന്നും 10,000/ രൂപ വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു.

കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പട്ടിരിക്കുന്ന കോട്ടയം ജില്ലയിലെ നവജീവന്‍ ട്രസ്റ്റിന്‍റെ വാഹനങ്ങളെ, പ്രത്യേക കേസായി പരിഗണിച്ച, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ആക്ടിന്‍റെ വ്യവസ്ഥകളില്‍ ഇളവ് വരുത്തി, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അടക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!