Section

malabari-logo-mobile

യെമനില്‍ നിന്ന് ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ വികെ സിംഗ് ജിബൂട്ടിലേക്ക്

HIGHLIGHTS : ന്യൂഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ്

download (1)ന്യൂഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് ജിബൂട്ടിലേക്ക് പോകും. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനാണ് വി കെ സിംഗ് എത്തുന്നത്. 

ഇന്ത്യക്കാരെ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി രാജാവുമായി ടെലഫോണില്‍ സംസാരിച്ചു. 4000 ഇന്ത്യക്കാരാണ് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ കുടുങ്ങിയിരിക്കുന്നത്. 

യെമനിലെ ഏതന്‍ നഗരത്തില്‍ നിന്ന് ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിലേക്ക് ഇവരെ കപ്പല്‍ മാര്‍ഗ്ഗം എത്തിച്ച് അവിടെ നിന്ന് വ്യോമസേനയുടെ സി 17 വിമാനങ്ങള്‍ വഴി നാട്ടിലെത്തിക്കാനാണ് നീക്കം. ഏതന്‍ നഗരത്തിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നിരവധി മലയാളി നേഴ്‌സുമാരും നാട്ടിലേക്ക് വരാന്‍ സഹായം കാത്തിരിക്കുകയാണ്.

ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട അവര്‍ക്ക് ഇതുവരെ അനുകൂല മറുപടിയൊന്നും ലഭിച്ചില്ല. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് ജിബൂട്ടില്‍ എത്തുന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാകുന്ന പ്രതീക്ഷയിലാണ് എല്ലാവരും. അതേസമയം മന്ത്രി ഏപ്പോള്‍ ജിബൂട്ടിലേക്ക് പോകും എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!