കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസിയെ മാറ്റേണ്ട;മുസ്ലീംലീഗ്

തേഞ്ഞിപ്പാലം: വിവാദങ്ങളില്‍ കുടുങ്ങി പുറത്താക്കല്‍ ഭീഷണി നേരിടുന്ന കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വി അബ്ദുള്‍ സമദിനെ തല്‍സ്ഥാനത്തുനിന്നും മാറ്റേണ്ടതില്ലെന്ന് ലീഗ് തീരുമാനം. ഇന്ന് രാവിലെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ പരപ്പനങ്ങാടിയിലെ വസതിയില്‍ വെച്ച് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വിസിയെ മാറ്റേണ്ടതില്ലെന്ന് ലീഗ് തീരുമാനിച്ചത്.

കൂടികാഴ്ചയില്‍ രജിസ്ട്രാര്‍ നിയമനത്തിലെ സെലക്ഷന്‍ കമ്മിറ്റിയില്‍ സിന്‍ഡിക്കേറ്റിലെ ലീഗ് അംഗത്തെ ഉള്‍പ്പെടുത്താമെന്നും നയപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ അംഗങ്ങളുമായി ആലോചിച്ച ശേഷമേ തീരുമാനം എടുക്കൂ എന്നും സിന്‍ഡിക്കേറ്റ് അംഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കാമെന്നുമുള്ള വിസിയുടെ സമ്മതത്തെ തുടര്‍ന്നാണ് വിസിയെ മാറ്റേണ്ടതില്ലെന്ന നിലപാട് ലീഗ് സ്വീകരിച്ചത്.

രജിസ്ട്രാര്‍ നിയമനത്തിലെ സെലക്ഷന്‍ കമ്മിറ്റിയില്‍ സിന്‍ഡിക്കേറ്റിലെ ഒരു ലീഗ് അംഗത്തെപോലും ഉള്‍പ്പെടുത്താതിരുന്നതും നയപരമായ കാര്യങ്ങളിലെല്ലാം സ്വന്തം ഇഷ്ട പ്രകാരം തീരുമാനങ്ങള്‍ എടുത്തു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ലീഗില്‍ വിസിക്കെതിരെ പ്രതിഷേധമുയര്‍ന്നത്.

Share news
error: Content is protected !!
Scroll to Top