മന്ത്രിയുടെ കാര്‍ ചേസ്‌ചെയ്ത നടന്‍ ആസിഫലിയെ പോലീസ് കസ്റ്റഡിയിലെടുത്തു

തിരൂരങ്ങാടി: പിന്നോക്കക്ഷേമകാര്യ മന്ത്രി ജയലക്ഷമിയുടെ കാറിനെ സംശയാസ്പദകരമായ രീതിയില്‍ പിന്‍തുടര്‍ന്ന യുവനടന്‍ ആസിഫലി സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ നാഷണല്‍ ഹൈവേ17 ല്‍ മലപ്പുറം ജില്ലയിലെ കക്കാടിനടുത്ത് പൂക്കിപറമ്പില്‍ വെച്ചാണ് സംഭവം.

ആസിഫലിയെയും കസ്റ്റഡിയിലെടുത്ത കാറും തിരൂരങ്ങാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലെത്തിച്ചു. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക്   പോവുകയായിരുന്ന മന്ത്രിയുടെ കാറിന് പിന്നാലെ എസ്‌കോര്‍ട്ട് വാഹനത്തെ മറികടന്ന് കൂറേനേരം സഞ്ചരിച്ചതോടെയാണ്

സംശയം തോന്നിയ മന്ത്രി തന്നെ ഒരു ലൈറ്റിട്ട വാഹനം പിന്തുടരുന്നുണ്ടെന്ന് പോലീസിനെ അറയിക്കുകയായിരുന്നു. തൂടര്‍ന്ന് പോലീസ് സിനിമാസ്‌റ്റൈലില്‍ ആസിഫിന്റെ ബിഎംഡബ്ല്യുവവിന് വിലങ്ങിടുകയായിരുന്നു.

തൂടര്‍ന്നാണ്‌ ആസിഫലിയുടെ കാര്‍ പോലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തത്. ഈ സമയത്ത് പോലീസ് ജീപ്പിലുണ്ടായിരുന്നവര്‍ക്ക് ആസിഫലി സിനിമാ നടനാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

 

തുടര്‍ന്ന് അദേഹത്തെയും കാറും സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പിന്നീട്് കാര്യങ്ങള്‍ ബോധ്യമായതോടെ ആസിഫലിയെ വിട്ടയക്കുകയായിരുന്നു.

എന്നാല്‍ ബിഎംഡബ്ലിയു ആയതിനാല്‍ ലൈറ്റ് കെടുത്താനാകില്ലെന്നും ബോധപൂര്‍വ്വം ചെയ്‌സ് ചെയ്തതെല്ലെന്നും ആസിഫ് പറഞ്ഞു., വണ്ടി തടുത്ത എസ്‌ഐ തന്നോട് വളരെ മോശം ഭാഷയിലാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top